Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?

Aപ്രമുഖ സവിശേഷതകൾ (Cardinal traits)

Bകേന്ദ്ര സവിശേഷതകൾ (Central traits)

Cദ്വിതീയ സവിശേഷതകൾ (Secondary traits)

Dഇവയൊന്നുമല്ല

Answer:

B. കേന്ദ്ര സവിശേഷതകൾ (Central traits)

Read Explanation:

വ്യക്തിത്വ സവിശേഷതാ സമീപനം (Trait Approach)

  • ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം  - വ്യക്തിത്വ സവിശേഷത 
  • വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് - ഗോൾഡൻ വില്ലാർഡ്  ആൽപ്പോർട്ട്

 

വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട്

3 തരത്തിലുള്ള വ്യക്തി സവിശേഷതകൾ 

  1. പ്രമുഖ സവിശേഷതകൾ (Cardinal traits) 
    • വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ 
    • മറ്റുള്ള സവിശേഷതകളെക്കാൾ മേധാവിത്വം പുലർത്തുന്നു
  2. കേന്ദ്ര സവിശേഷതകൾ (Central traits) 
    • ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ 
    • പ്രമുഖ സവിശേഷതകളോളം മേധാവിത്വം പുലർത്തുന്നില്ല 
    • ഒരു വ്യക്തിയുടെ വ്യക്തിത്വം മനസിലാക്കാൻ ഇത്തരം അഞ്ചോ പത്തോ സവിശേഷതകൾ കണ്ടെത്തിയാൽ മതി
  3. ദ്വിതീയ സവിശേഷതകൾ (Secondary traits)
    • മേധാവിത്വം പുലർത്തുന്നവയല്ല
    • വ്യക്തിത്വത്തിൻ്റെ സുപ്രധാന ഘടകങ്ങളായി കരുതപ്പെടാറില്ല
    • ചില പ്രത്യേക സന്ദർഭങ്ങളിൽ കാണപ്പെടുന്നു 

Related Questions:

സൂപ്പർ ഈഗോ അസാമാന്യമാംവിധം ശക്തമായാൽ വ്യക്തി ........ ആവാൻ സാധ്യത ഉണ്ട്.
ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
സമീപനത്തിൻറെ അടിസ്ഥാനത്തിൽ വ്യക്തിത്വ സിദ്ധാന്തങ്ങളെ എത്രയായിട്ടാണ് തരംതിരിച്ചിരിക്കുന്നത് ?
നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ലാത്ത വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ ഫാലിക് സ്റ്റേജിലെ കാമോദീപക മേഖല